കല്പറ്റ : ജില്ലയുടെ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്ച പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ആറുമുതൽ 11 വരെ:കല്പറ്റ സെക്‌ഷനിലെ എസ്.കെ.എം.ജെ. സ്കൂൾമുതൽ പഴയ ബസ്‍ സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ. ഒമ്പതുമുതൽ അഞ്ചുവരെ: പുല്പള്ളി ഇലക്‌ട്രിക്കൽ സെക്‌ഷനിലെ ചെറിയാമല, ചേകാടി, കുണ്ടുവാടി, വെളുകൊല്ലി, വെട്ടത്തൂർ. ഒമ്പതുമുതൽ ആറുവരെ:മീനങ്ങാടി സെക്‌ഷനിലെ കൊങ്ങിയമ്പം, പാലയ്ക്കമൂല, ചെണ്ടക്കുനി.
അപേക്ഷ ക്ഷണിച്ചു
കല്പറ്റ : കുഞ്ഞോം ട്രൈബർ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിലുള്ള വെള്ളമുണ്ട ഏഴേനാലിലെ ക്രാഫ്റ്റ് സെന്ററിൽ തുടങ്ങുന്ന ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 വയസ്സിന് മുകളിൽ പ്രായമുള്ള എട്ടാംതരം പൂർത്തിയാക്കിയ പട്ടികവർഗ വനിതകൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 22-ന് വെള്ളമുണ്ട ക്രാഫ്റ്റ് സെന്ററിൽ. ഫോൺ: 04935 240210.
രജിസ്‌ട്രേഷൻ നീട്ടി
: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷൻ 30 വരെ നീട്ടി. ഐഡിയ രജിസ്ട്രേഷൻ https://yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ. ഫോൺ: 0471 2334472, 2332920.
സീനിയർ വോളിബോൾ ടീം
: ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ തുടങ്ങി. 27-നകം പൂർത്തിയാക്കണം.
ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ കെല്ലൂർ പാരഡൈസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ്.
ഫെബ്രുവരി 13, 14 തീയതികളിൽ പടിഞ്ഞാറത്തറയിൽ നടക്കുന്ന ഉത്തരമേഖലാ മത്സരത്തിനുള്ള ജില്ലാ ടീമിനെയും ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ഫോൺ: 9847877857.
സെലക്‌ഷൻ ട്രയൽസ് 26-ന്
: ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സെലക്‌ഷൻ ട്രയൽസ് 26-ന് ഒമ്പതിന് സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 30-ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ജില്ലാടീമിനെയും ഈ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. ഫോൺ: 9847877857.
സൈക്ലിങ് ചാമ്പ്യൻഷിപ്പ്
: ജില്ലാ സൈക്ലിങ് അസോസിയേഷൻ, വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ജില്ലാതല റോഡ്-മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു. ശനിയാഴ്ച പുല്പാറ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺ, പെൺ) വിഭാഗത്തിലാണ് മത്സരം. സൈക്കിൾ, വയസ്സുതെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവസഹിതം 8.30-ന് പുല്പാറ എൽസ്റ്റൺ എസ്റ്റേറ്റിലെത്തിച്ചേരണം. ഫോൺ: 9446733143.
കൂടിക്കാഴ്ച
സുൽത്താൻ ബത്തേരി : ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 28-ന് രാവിലെ 11-ന്. കംപ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് വൈദഗ്ധ്യവും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04936 220202.
ഫുട്‌ബോൾ പരിശീലന ക്യാമ്പ്
: ബ്ലോക്ക് പഞ്ചായത്ത് ബത്തേരി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ് മുഖേന പട്ടികവർഗ വിദ്യാർഥികൾക്കായി ഫുട്‌ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെലക്‌ഷൻ ക്യാമ്പുകളിൽ സമീപപ്രദേശത്തെ ഏഴുവയസ്സിനും 12 വയസ്സിനുമിടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 04936 221074.
സമയം പഞ്ചായത്ത് ക്യാമ്പ് സ്ഥലം യഥാക്രമം:
-ന് രാവിലെ 9.30
മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ട്,
ഉച്ചയ്ക്ക് മൂന്നിന് നെന്മേനി ചുള്ളിയോട് ലൈബ്രറി ഗ്രൗണ്ട്.
-ന് രാവിലെ 9.30-ന് നൂൽപ്പുഴ
മാതമംഗലം സ്കൂൾ ഗ്രൗണ്ട്,
ഉച്ചയ്ക്ക് മൂന്നിന്
അമ്പലവയൽ
വടുവൻചാൽ സ്കൂൾ ഗ്രൗണ്ട്.