കല്പറ്റ : കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി മുഖാവരണങ്ങൾ നൽകി.

കളക്ടർ ഡോ. അദീല അബ്ദുള്ള മുഖാവരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ.എം. എബ്രഹാം, ജോയ് ജേക്കബ്, വി. അബ്ദുള്ള, വി.എ. തോമസ്, എസ്. സജിത്, സുലോചനാ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.