വടുവൻചാൽ : ‘നാട്ടു കഴകം തമ്പുരാൻ’ സംഗീത ആൽബം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വടുവന മോഹനന് നൽകി ബത്തേരി വിനായക ആശുപത്രി എം.ഡി. ഡോ. ഡി. മധുസൂദനൻ പ്രകാശനം ചെയ്തു. പി.കെ. വ്യാസൻ അമനകര രചിച്ച സംഗീത ആൽബം സംവിധാനം ചെയ്തത് ജിൻസ് ഗോപിനാഥാണ്.

ആലാപനം: ശ്രീജിത്ത് മാരാർ, ഓർക്കസ്ട്ര: ഷിജോ ബേബി, ക്യാമറ: വിഷ്ണു തമ്പുരാൻ, എഡിറ്റിങ്‌: വരുൺ വാസൻ, നിർമാണം: പായിക്കാട്ട് വിനോദ് ശാന്തി.