സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് കമ്മിറ്റി ബത്തേരി ഡിപ്പോയ്ക്കുമുന്നിൽ ധർണ നടത്തി.

സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ബാലൻ പൂതാടി ഉദ്ഘാടനം ചെയ്തു. എൻ.കെ.വി. നമ്പ്യാർ, എം.ജി. ജോസ്, വി.ജി. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.