കല്പറ്റ : ജില്ലയിൽ തളിർ സ്കോളർഷിപ്പ് പരീക്ഷയെഴുതുന്ന പട്ടികവർഗവിഭാഗത്തിലെ പെൺകുട്ടികളുടെ അപേക്ഷകൾ കളക്ടർ എ. ഗീത സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന് കൈമാറി. 100 കുട്ടികളാണ് ജില്ലയിൽ പരീക്ഷ എഴുതാൻ അപേക്ഷിച്ചിട്ടുള്ളത്. എസ്.എസ്.കെ.യാണ് ജില്ലയിൽ പരീക്ഷ എഴുതുന്നതിനായി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചത്. എ.ഡി.എം. എൻ.ഐ. ഷാജു, എ.കെ. ദിനേശൻ, ഒ. പ്രമോദ് എന്നിവർ പങ്കെടുത്തു.