സുൽത്താൻബത്തേരി : ജില്ലയിലെ വിദ്യാഭ്യാസമേഖല നേരിടുന്ന അനിശ്ചിതാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് എ.കെ.എസ്.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരില്ല. സ്ഥാപന മേധാവിയില്ലാത്ത ധാരാളം സ്കൂളുകളുണ്ട്. വിഷയങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.