കല്പറ്റ : ജില്ലയിൽ ചൊവ്വാഴ്ച 245 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 196 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒമ്പതു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,559 ആയി. 17,409 പേർ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 പേർ മരിച്ചു. നിലവിൽ 3021 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2365 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
മുട്ടിൽ, മാനന്തവാടി 30 പേർ വീതം, ബത്തേരി 27, പൂതാടി 25, വെള്ളമുണ്ട 20, കല്പറ്റ, കണിയാമ്പറ്റ 17 വീതം, പടിഞ്ഞാറത്തറ 12, പുല്പള്ളി 10, കോട്ടത്തറ ഒമ്പത്, വെങ്ങപ്പള്ളി, വൈത്തിരി ഏഴ് വീതം, അമ്പലവയൽ ആറ്, മീനങ്ങാടി നാല്, മേപ്പാടി, മൂപ്പൈനാട്, നെന്മേനി, പൊഴുതന, തവിഞ്ഞാൽ മൂന്നുവീതം, എടവക, പനമരം, തൊണ്ടർനാട് രണ്ടുവീതം, മുള്ളൻകൊല്ലി, നൂൽപ്പുഴ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്.
പേർകൂടി നിരീക്ഷണത്തിൽ
ജില്ലയിൽ ചൊവ്വാഴ്ച 509 പേർകൂടി പുതുതായി നിരീക്ഷണത്തിലായി. 475 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8895 പേരാണ്. ചൊവ്വാഴ്ച വന്ന 42 പേർ ഉൾപ്പെടെ 336 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽനിന്ന് ചൊവ്വാഴ്ച 1429 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 2,37,661 സാംപിളുകളിൽ 2,34,473 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2,13,914 നെഗറ്റീവും 20,559 പോസിറ്റീവുമാണ്.