സുൽത്താൻബത്തേരി : താലൂക്ക് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളിൽ നേട്ടങ്ങൾക്ക് അർഹരായവരെ അനുമോദിക്കുന്നു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരെ അനുമോദിക്കും. അംഗങ്ങൾ പുരസ്കാരത്തിന് അർഹമായ രേഖകളും രണ്ട് ഫോട്ടോയും സഹിതം 22-നകം സൊസൈറ്റിയിൽ അപേക്ഷിക്കണം. വാർഷിക ജനറൽബോഡി യോഗം 27-ന് രണ്ടിന് ബത്തേരി ഡയറ്റ് ഹാളിൽ ചേരും. ഫോൺ: 04936 222276, 226276.