കല്പറ്റ : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസൻസിങ് ബോർഡ് 22, 23, 24 തീയതികളിൽ നടത്താനിരുന്ന വയർമാൻ പ്രായോഗിക പരീക്ഷ മാറ്റി വെച്ചു. കോവിഡ് 19 രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ലൈസൻസിങ് ബോർഡ് സെക്രട്ടറി അറിയിച്ചു.