കല്പറ്റ : പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകളകറ്റണമെന്ന് എ.കെ.എസ്.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിന് കുറ്റമറ്റതും ശാസ്ത്രീയവുമായ ക്രമീകരണം ചെയ്യണം. കോവിഡ് പോസിറ്റീവാകുന്ന കുട്ടികൾക്ക്‌ പ്രത്യേകം മുറികൾ അനുവദിക്കുന്നുണ്ടെങ്കിലും അവർക്കും അധ്യാപകർക്കും പി.പി.ഇ. കിറ്റ് ലഭ്യമാക്കുന്നതിന് നിലവിൽ ഔദ്യോഗിക സംവിധാനങ്ങളില്ല. പരീക്ഷയ്ക്ക് വരാനും മറ്റും ഗോത്രവിഭാഗം കുട്ടികൾക്ക് പ്രയാസമനുഭവപ്പെടുന്നുണ്ട്. സ്കൂളുകൾ സ്വന്തം നിലയ്‌ക്കാണ് ഇവർക്കായി യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവർക്കായി ഗോത്രസാരഥി സൗകര്യം ഏർപ്പെടുത്തുകയോ യാത്രാബത്ത അനുവദിക്കുകയോ വേണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.