കല്പറ്റ : നഗരസഭാ പരിധിയിൽ കോവിഡ്-19 വർധിക്കുന്ന സാഹചര്യത്തിൽ കല്പറ്റ നഗരസഭാ ഓഫീസിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. മുഴുവൻ നഗരസഭാ സേവനങ്ങളും ഫ്രണ്ട് ഓഫീസ് വഴി നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ഓഫീസിലെ വിവിധ സെക്‌ഷനുകളുമായി ബന്ധപ്പെടുന്നതിന് ജീവനക്കാരുടെ ഫോൺനമ്പറുകൾ ഓഫീസിനുപുറത്ത് പ്രദർശിപ്പിക്കും.