മുട്ടിൽ : മരം മുറി കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലംകമ്മിറ്റി ധർണനടത്തി. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസിനുമുമ്പിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കർഷകരെയും ആദിവാസികളെയും കേസിൽ നിന്നൊഴിവാക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിടുക, സർക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ശ്രീജിത്ത് എടപ്പെട്ടി അധ്യക്ഷത വഹിച്ചു. ഷിജു ഗോപാൽ പങ്കെടുത്തു.