വാളാട് : കനത്തമഴയിലും കാറ്റിലും റോഡിൽ മരംവീണ് ഗതാഗത തടസ്സമുണ്ടായി.

വാളാട് കൂടംകുന്ന് ജുമാമസ്ജിദിനുസമീപം വ്യാഴാഴ്ച പുലർച്ചെയാണ് റോഡിലേക്ക് മരം വീണത്. മൂന്നു വൈദ്യുതത്തൂണുകൾ തകർന്നു.

പിന്നീട് പുത്തൂർ കാരുണ്യ റെസ്‌ക്യൂ ടീം അംഗങ്ങൾ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.