വാളൽ : വാളൽ യു.പി. സ്കൂളിലെ സംസ്കൃത കൗൺസിൽ വിദ്യാലയതല സംസ്കൃതദിനം ആചരിച്ചു. വൈത്തിരി ഉപജില്ല സീനിയർ സൂപ്രണ്ട് എൻ.പി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. ദീപക് രാജ്, ജോസ് ഞാറക്കുളം, എം.എൻ. സുരേഷ് ബാബു, എം.ഡി. ദിലീപ്, എം.എ. റംല, എം.എസ്. സാനിയ എന്നിവർ സംസാരിച്ചു.