മാനന്തവാടി : ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തിയ നിർദിഷ്ട മൈസൂരു -ഗോണികുപ്പ -കുട്ട-മാനന്തവാടി - കുറ്റ്യാടിവഴി കോഴിക്കോട്ടേയ്ക്കുള്ള ദേശീയപാത വയനാടിന്റെ വികസനത്തിന് കരുത്താകുമെന്ന് മാനന്തവാടിയിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്തയോഗം വിലയിരുത്തി. ഇത് മറ്റൊരു പാതയ്ക്കുമുള്ള ബദൽ പാതയല്ല. വികസനത്തിനായി എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഫാ. വർഗീസ് മറ്റമന ഉദ്ഘാടനം ചെയ്തു. കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബെസി പാറയ്ക്കൽ, ബാബു ഫിലിപ്പ്, സാബു കുടക്കച്ചിറ, സുമതി വേണു, മനു മത്തായി, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഇ.ഡി. ജോസഫ്, കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

മന്ത്രിയെ അനുമോദിച്ചു

മാനന്തവാടി : മാനന്തവാടി- പക്രംതളം - കുറ്റ്യാടി - ചുരം റോഡിന് 85 കോടി രൂപ അനുവദിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ മൈസൂരു- മാനന്തവാടി - കുറ്റ്യാടി പേരാമ്പ്ര -കോഴിക്കോട് ദേശീയപാത കോ-ഓർഡിനേഷൻ കമ്മിറ്റി അനുമോദിച്ചു.

കൺവീനർ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ, ഇ.ജെ. ബാബു, പി.വി. മഹേഷ്, ജോർജ് വാതുപറമ്പിൽ കെ.ജെ. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.