കല്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കുനേരെ യു.ഡി.എഫ്. ധർണ 20-ന് രാവിലെ 10 മണിക്ക് കല്പറ്റ ടെലിഫോൺ എക്സ്‌ചേഞ്ചിനുമുമ്പിൽ നടക്കും. ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ്. നിയോജകമണ്ഡലം ഉന്നതാധികാര സമിതി യോഗം എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റസാഖ് കല്പറ്റ അധ്യക്ഷത വഹിച്ചു.

പി.പി. ആലി, വി.എ. മജീദ്, ടി. ഹംസ, കെ.വി. പോക്കർ ഹാജി, എം. മുഹമ്മദ് ബഷീർ, സലാം നീലിക്കണ്ടി, മാണി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.