കല്പറ്റ : ലോക്‌ഡൗൺ കാലത്ത് ചെറുകിട വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വീടുകളിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തിയത്.

ലോക്ഡൗൺകാലത്ത് അടച്ചിടുന്ന കടകളുടെ വാടക ഒഴിവാക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പകൾക്ക് ഒരു വർഷം പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമ്പോൾ ഓൺലൈൻ വ്യാപാരം നിർത്തലാക്കുക, വാക്സിൻ മുൻഗണനാ പട്ടികയിൽ വ്യാപാരികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ. ഉസ്മാൻ, കെ.ടി. ഇസ്മായിൽ, ഇ. ഹൈദ്രു, നൗഷാദ് കാക്കവയൽ, റഷീദ് അമ്പലവയൽ, ഉണ്ണി കാമിയോ, മുനീർ നെടുങ്കരണ തുടങ്ങിയവർ നേതൃത്വം നൽകി.