കണിയാമ്പറ്റ : ശക്തമായ കാറ്റും മഴയും വരദൂർഭാഗത്തും വൻനാശം വിതച്ചു. വരദൂർ പുഴ കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളിലെല്ലാം വെള്ളംകയറി. താഴെ വരദൂരിലും പൊന്നങ്കരയിലും പൂതാടി പഞ്ചായത്തിലെ കൊട്ടയൽ സ്വദേശി കൊവളയിൽ പ്രജിത്ത് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ 11 ഏക്കർ നെൽവയലിൽ വെള്ളംകയറി. കൂടാതെ മുന്നൂറോളം വാഴകളും വെള്ളത്തിനടിയിലായി. പ്രജിത്ത് വീടിനോട് ചേർന്ന് കൃഷിയിറക്കിയ ആറേക്കർ നെൽക്കൃഷി വേനൽമഴയിൽ നശിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വരദൂർ ചൗണ്ടേരി സുഭാഷിന്റെ വീടിനുമുകളിൽ മരംവീണു. മരം വീണ് വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു.