കല്പറ്റ : കനത്തമഴയിൽ വെള്ളംകയറിയ വിവിധ സ്ഥലങ്ങൾ നഗരസഭാധ്യക്ഷൻ കെയംതൊടി മുജീബ് സന്ദർശിച്ചു.

ഒന്നാംവാർഡിൽ മൈലാടിക്കുന്ന് ആദിവാസികോളനിയിലെ 13 കുടുംബങ്ങളുടെ വീടുകളും പുതുതായി നിർമിക്കുന്ന വീടുകളുടെ അവസ്ഥയും മനസ്സിലാക്കി. വീടുകളുടെ പണി വേഗം പൂർത്തീകരിക്കാനും അതിനുശേഷം മാറ്റിത്താമസിപ്പിക്കാനും നിർദേശം നൽകി.

വാർഡ് കൗൺസിലർ എം.ബി. ബാബുവും റവന്യൂ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.