കല്പറ്റ : ജില്ലയിൽ ശനിയാഴ്ച 238 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 235 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഒമ്പതു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 180 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,020 ആയി. 16,979 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 121 പേർ മരിച്ചു. നിലവിൽ 2920 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2258 പേർ വീടുകളിലാണ്.