പുല്പള്ളി : പുല്പള്ളി മേഖലയിലെ ആദ്യകാല പത്രഏജന്റും, പ്രാദേശിക ലേഖകനുമായിരുന്ന കല്ലോലിക്കൽ കെ.ജെ. ജോണിന്റെ നിര്യാണത്തിൽ പുല്പള്ളി പ്രസ് ഫോറം അനുശോചിച്ചു. ബാബു നമ്പൂടാകം അധ്യക്ഷത വഹിച്ചു. സാജൻ മാത്യു, ശ്രാവൺ സിറിയക്, സി.ഡി. ബാബു, ബാബു വടക്കേടത്ത്, പി.കെ. രാഘവൻ, പി.ആർ. ഗിരീഷ്, ബെന്നി നിരപ്പുതൊട്ടി, കെ. ജോബി, ബിന്ദു ബാബു തുടങ്ങിയവർ സംസാരിച്ചു.