കല്പറ്റ : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

.30മുതൽ 5.30വരെ : കല്പറ്റ സെക്‌ഷനിലെ പുളിയാർമല, മൂവാട്ടിക്കുന്ന്, ഐ.ടി.ഐ, കരടിമണ്ണ്.

.30മുതൽ 5.30വരെ : പടിഞ്ഞാറത്തറ സെക്‌ഷനിലെ കക്കണംകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ.

ഒമ്പതുമുതൽ ആറുവരെ : മീനങ്ങാടി സെക്‌ഷനിലെ കേണിച്ചിറ ടൗൺ, കേണിച്ചിറ പോലീസ് സ്റ്റേഷൻ, കല്ലുവെട്ടി, എടക്കാട്, കേളമംഗലം, എം.എൽ.എ. റോഡ്, താഴത്തങ്ങാടി, അതിരാറ്റുകുന്ന്, കാടക്കുളം, ഇരുകണ്ണി.

യോഗ ട്രെയിനർ നിയമനംകല്പറ്റ : ജില്ലാ ഹോമിയോപ്പതി വകുപ്പിനുകീഴിൽ പാർട്ട് ടൈം യോഗാ ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് ഒരുവർഷത്തെ യോഗ കോഴ്സ് സർട്ടിഫിക്കറ്റ്/ ബി.എൻ.വൈ.എസ്./എം.എസ്‌സി. (യോഗ), അംഗീകൃത പി.ജി. ഡിപ്ലോമ (ഒരു വർഷം) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 22-ന് വൈകീട്ട് അഞ്ചിനുമുമ്പായി dmohomeowayanad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04936 205949, 9946058646.

അസിസ്റ്റന്റ് നിയമനം സുൽത്താൻബത്തേരി : കാലിക്കറ്റ് സർവകലാശാലയുടെ ചെതലയം ഗോത്രപഠന-ഗവേഷണ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 12 മണിക്ക്. യോഗ്യത: ബിരുദം. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. ഫോൺ: 04936 238500, 9447637542.

റഗ്ബി ജൂനിയർ ജില്ലാ ടീം തിരഞ്ഞെടുപ്പ്കല്പറ്റ : കേരള റഗ്ബി അസോസിയേഷന്റെ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. 18-ന് രാവിലെ 9.30-ന് കല്പറ്റ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കുന്നവർ ജനനസർട്ടിഫിക്കറ്റും 24 മണിക്കൂർ മുമ്പുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഹാജരാകണം. 2004-നുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ: 9495547846, 8848707268.

വോളിബോൾ സെലക്‌ഷൻ ട്രയൽസ് കല്പറ്റ : കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിലിനുകീഴിൽ സുൽത്താൻബത്തേരിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സെയ്ന്റ് മേരീസ് കോളേജ് വോളിബോൾ സ്പോർട്‌സ് അക്കാദമിയിലേക്ക് സെലക്‌ഷൻ ട്രയൽസ് 17-ന് രാവിലെ 9.30 മുതൽ കോളേജ് ഗ്രൗണ്ടിൽ. കായികതാരങ്ങൾ 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിറ്റ്, സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോസഹിതം രാവിലെ 9.30-ന് ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 04936-202658, 0471-2330267.

കരാർ നിയമനംകല്പറ്റ : തരിയോട് ഗ്രാമപ്പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യതയുള്ള പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.അക്രഡിറ്റഡ് ഓവർസിയർ -മൂന്നുവർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ/രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ. അധികയോഗ്യത സിവിൽ/അഗ്രിക്കൾച്ചറൽ എൻജിനിയറിങ് ബിരുദം. പ്രവൃത്തിപരിചയം.

അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ -ബി.കോമും പി.ജി.ഡി.സി.എ. അക്കൗണ്ടിങും ബുക്ക് കീപ്പിങ്ങിലുള്ള പ്രവൃത്തിപരിചയവും. 20-നുള്ളിൽ അപേക്ഷ നൽകണം.

ഗസ്റ്റ് ലക്ചറർനിയമനംമാനന്തവാടി : ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിനുള്ള അഭിമുഖം 22-ന് രാവിലെ 11-ന്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ യോഗ്യതാസർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 9539596905.