ഗൂഡല്ലൂർ : ഗൂഡല്ലൂർ ഗവ. ആർട്സ് കോളേജ് രാജ്യക്ഷേമപദ്ധതി ക്യാമ്പ് ദേവാല സർക്കാർ ഹൈസ്കൂളിൽ നടത്തി. ഏഴുദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ, ശുചീകരണം, ആരോഗ്യ- ബോധവത്കരണപരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.

സമാപനപരിപാടിയിൽ പൊൻജയശീലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫീസർ എൽ. മഹേശ്വരൻ, സ്കൂൾ പ്രിൻസിപ്പൽ കെ. കൃഷ്ണകുമാർ, കെ. അരുൺകുമാർ, എസ്. സുരേഷ്, ഡോ. നവീദ, കോളേജ് പ്രിൻസിപ്പൽ മണികണ്ഠൻ, ബി. സുഹാസിനി എന്നിവർ സംസാരിച്ചു.