ചേനകൊല്ലി : മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കെ. അബൂബക്കറിനെ കെ.ബി.സി.ടി. വായനശാല ആൻഡ്‌ ക്ലബ്ബ്‌ സ്നേഹോപഹാരം നൽകി ആദരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് തലത്തിൽ നടത്തിയ രചന മത്സരത്തിൽ വിജയിച്ച കെ. റുബീന, സി.എം. നേഹ എന്നിവർക്കും ഉപഹാരം നൽകി.

കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സി.എം. അയിഷാബി ഉദ്ഘാടനം ചെയ്തു. സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. പി. നൗഷാദ്, കെ. യാസ്മിൻ റഹ്മത്ത്, കെ. ഫിനോസ് കമാൽ, സഫ്ത്തർ അലി, മുനീറ ഹർഷാദ്, റഷീന നൗഷാദ് എന്നിവർ സംസാരിച്ചു.