കമ്പളക്കാട് : വാഹന പരിശോധനയ്ക്കിടെ പോലീസിനോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെപേരിൽ കേസ്. കോട്ടത്തറ പുന്നോളി മുഹമ്മദാലി (29)-നെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ കമ്പളക്കാട് ടൗണിൽ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. സത്യവാങ്മൂലമോ, മതിയായ രേഖകളോ ഇല്ലാതെ ബൈക്കിലെത്തിയ മുഹമ്മദാലിയെ പോലീസ് ചോദ്യം ചെയ്തു.

പോലീസുദ്യോഗസ്ഥനോട് ഇയാൾ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും വാഹന പരിശോധനയ്ക്ക് തടസ്സമുണ്ടാക്കിയതിനും പോലീസിനോട് അപമര്യാദയായി പെരുമാറിയതിനുമാണ്‌ കേസെടുത്തതെന്ന് കമ്പളക്കാട് പോലീസ് പറഞ്ഞു.