കല്പറ്റ : നെല്ലിയമ്പം ഇരട്ടക്കൊല കേസിലെ പ്രതികളെ പിടികൂടണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ പോലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. ജില്ലാ പ്രസിഡന്റ്‌ കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. എ.പി. വാസുദേവൻ, ടി.സി. പത്രോസ്, കെ. ശശിധരൻ. കെ. മോഹനാബായി, കെ.യു. ചാക്കോ, ജി.കെ. ഗിരിജ, മുരളീധരൻ കോട്ടത്തറ, ടി.വി. രാജൻ, മൂസ ഗൂഡലായി തുടങ്ങിയവർ സംസാരിച്ചു.