: പുത്തൂർവയൽ ഗവേഷണ നിലയത്തിലെ 20 ഏക്കർ വൃക്ഷോദ്യാനത്തിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കൻ പബ്ലിക് ഗാർഡൻസ് അസോസിയേഷൻ, ബൊട്ടാണിക് ഗാർഡൻ കൺസർവേഷൻ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ച് അമേരിക്കയിലെ മോർടൻ ആർബോറിറ്റം നൽകുന്ന ആർബനെറ്റ് ലെവൽ വൺ അക്രഡിറ്റേഷനാണ് ലഭിച്ചത്. രണ്ടായിരത്തോളം സ്പീഷീസുകളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.
പരിസ്ഥിതിസംരക്ഷണത്തിനൊപ്പം വിദ്യാഭ്യാസ പ്രാധാന്യംകൂടി കണക്കിലെടുത്താണ് വൃക്ഷോദ്യാനത്തിന്റെ പ്രവർത്തനങ്ങൾ. പശ്ചിമഘട്ടത്തിൽ കാണുന്ന തദ്ദേശീയമായ സസ്യങ്ങളുടെ പരിപാലനമാണ് പ്രധാനലക്ഷ്യം. സംരക്ഷിക്കപ്പെടുന്ന ചെടികളിൽ ഭൂരിഭാഗവും അപൂർവവും വംശനാശം നേരിടുന്നതുമാണ്. വംശനാശത്തിന്റെ വക്കോളമെത്തിയ മരങ്ങളുടെ തൈകൾ ഉത്പാദിപ്പിച്ച് ഫൗണ്ടേഷൻ നട്ടുവളർത്തുന്നുമുണ്ട്.