പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് മനീഷ ലോട്ടറിയുടമ ആരോഷിന്റെ ചായക്കടയിൽനിന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. രാവിലെ എട്ടരയോടെ ഭക്ഷണം തയ്യാറാക്കൽ തുടങ്ങും. 12.30 മുതൽ നാലുവരെയാണ് വിതരണം. ചായക്കട ലോക്ഡൗൺ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനായി സൗജന്യമായി വിട്ടുനൽകിയതാണ് ഭക്ഷണവിതരണ പരിപാടിക്ക് ഏറ്റവും ഉപകാരമായതെന്ന് ബസ് ജീവനക്കാരൻ കെ.ബി. വിനോദ് പറഞ്ഞു.

ഭക്ഷണം ആവശ്യക്കാർക്കരികിലേക്ക് എത്തിക്കാനായി സുഹൃത്തുക്കൾ ഓട്ടോറിക്ഷയും വിട്ടു നൽകി. സേവനത്തെ ഒരുപാടുപേർ അഭിനന്ദിച്ചെന്നും അതിൽ സന്തോഷമുണ്ടെന്നും ലോക്ഡൗൺ കഴിയുംവരെ ഭക്ഷണവിതരണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്നും ജീവനക്കാർ പറഞ്ഞു. ഇതേ കൂട്ടായ്മ മുമ്പ് റാട്ടക്കൊല്ലിയിലെ സ്നേഹസദനത്തിലുള്ളവർക്ക് ഭക്ഷണം നൽകിയിരുന്നു. എടപ്പെട്ടിയിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിനും ഭക്ഷ്യകിറ്റുകൾ എത്തിച്ചിട്ടുണ്ട്. ബസ് ജീവനക്കാരായ അർഷാദ് അബ്ദുള്ള, മാർട്ടിൻ ജോൺസൺ, അസീസ് മുട്ടിൽ, റെജി കാക്കവയൽ, ടോമി കാക്കവയൽ, ജിത്തു മുണ്ടേരി, റെയ്ഗൺ മുണ്ടേരി, സ്വകാര്യ ബസ് ഫാൻസുകാരായ റിതിക രമേഷ്, ലൂക്കാ പുതുക്കുടി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

കോവിഡ് പ്രതിരോധകേന്ദ്രം

തോണിച്ചാൽ : സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ കീഴിൽ എടവക പഞ്ചായത്തിൽ കോവിഡ് പ്രതിരോധകേന്ദ്രം തുടങ്ങി. പി. പരമേശ്വരൻ ഉദ്ഘാടനംചെയ്തു.

പ്രതിരോധകേന്ദ്രത്തിന്റെ കീഴിൽ വാഹനസൗകര്യം, വാക്സിനേഷൻ രജിസ്‌ട്രേഷൻ, ശുചീകരണം, മരുന്നുകളെത്തിച്ചുനൽകൽ തുടങ്ങിയ സേവനങ്ങളുണ്ടാവും.

പ്രദീപ് കുമാർ പാലക്കൽ, സി. അഖിൽ പ്രേം, പുനത്തിൽ രാജൻ, ജിതിൻ ഭാനു തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9961086675, 9562269450, 9744057103.