മാനന്തവാടി : വൃക്കരോഗിയായ മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനായി ഡിവൈ.എസ്.പി. ഓഫീസിലേക്ക് പോവുകയായിരുന്ന പിതാവിനെ പോലീസ് തടഞ്ഞതായി പരാതി.

ഇതുസംബന്ധിച്ച് പൊതുപ്രവർത്തകനായ വരടിമൂല മടത്തുകുറ്റിയിൽ കെ.പി. വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു പരാതിക്കിടയാക്കിയ സംഭവം. യാത്ര സംബന്ധിച്ച് എല്ലാ രേഖകളും കാണിച്ചിട്ടും സി.ഐ. ധിക്കാരപരമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സി.ഐ. ടി.കെ. മുകുന്ദൻ പറഞ്ഞു.