കല്പറ്റ : ജില്ലയിൽ തിങ്കളാഴ്ച 328 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ച‌ു. 312 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 48,423 ആയി.

തിങ്കളാഴ്ച 425 പേർ രോഗമുക്തരായി. 33,648 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 14,236 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 13,260 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മാനന്തവാടി 50, ബത്തേരി 40, കല്പറ്റ 36, മുട്ടിൽ 27, നെന്മേനി 19, തൊണ്ടർനാട് 18, തവിഞ്ഞാൽ 13, മീനങ്ങാടി, നൂൽപ്പുഴ 12 വീതം, വെള്ളമുണ്ട 10, തിരുനെല്ലി, കണിയാമ്പറ്റ, എടവക ഒമ്പതുവീതം, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം ഏഴുവീതം, വൈത്തിരി ആറ്, അമ്പലവയൽ അഞ്ച്, മുള്ളൻകൊല്ലി, മൂപ്പൈനാട്, പൂതാടി മൂന്നുവീതം, പുല്പള്ളി, തരിയോട്, വെങ്ങപ്പള്ളി രണ്ടുവീതവുമാണ്‌.

കോട്ടത്തറ സ്വദേശിയായ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ 11 പേരും തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്നുപേരും, ഗുജറാത്തിൽനിന്നും ഉത്തർപ്രദേശിൽനിന്നും വന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

പേർകൂടി നിരീക്ഷണത്തിൽ

ജില്ലയിൽ തിങ്കളാഴ്ച ജില്ലയിൽ 2429 പേർ‍ പുതുതായി നിരീക്ഷണത്തിലായി. 1793 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 35691 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച പുതുതായി 98 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽനിന്ന് തിങ്കളാഴ്ച 1092 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 4,03,741 സാംപിളുകളിൽ 3,87,287 പേരുടെ ഫലം ലഭിച്ചു. ഇതിൽ 3,38,864 എണ്ണം നെഗറ്റീവും 48,423 എണ്ണം പോസിറ്റീവുമാണ്.