മേപ്പാടി : താഞ്ഞിലോടും പരിസര പ്രദേശങ്ങളിലുമുള്ള കാട്ടാനശല്യം തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് താഞ്ഞിലോട് വന്യജീവി പ്രതിരോധകർമസമിതി യോഗം ആവശ്യപ്പെട്ടു. പ്രദേശത്ത് വന്യജീവി പ്രതിരോധവേലി സ്ഥാപിക്കുക, തെരുവു വിളക്കുകൾ കത്തിക്കുക, വനം വാച്ചറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. റോഷ്ന യൂസഫ്, എ.കെ. അസീസ്, റഷീദ് താഞ്ഞിലോട്, കെ.കെ. ഹംസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മിനി കുമാർ (ചെയ.), എ. കുഞ്ഞീതുഹാജി (കൺ.).