കല്പറ്റ : ഇന്ധനവിലവർധനയ്ക്കെതിരേ എൽ.വൈ.ജെ.ഡി. കല്പറ്റ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. കല്പറ്റ പത്മ പെട്രോൾപമ്പിനുമുന്നിൽ സംഘടിപ്പിച്ച സമരം എൽ.ജെ.ഡി. കല്പറ്റ മണ്ഡലം പ്രസിഡന്റ് ഡി. രാജൻ ഉദ്ഘാടനം ചെയ്തു. നാസർ കുരുണിയൻ അധ്യക്ഷതവഹിച്ചു. സി.കെ. നൗഷാദ്, കെ.ടി. ഹാഷിം, ഷൈജൽ കൈപ്പേങ്ങൽ, ജിതിൻ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

സുൽത്താൻബത്തേരി : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പ്രവർത്തകർ വീടുകളിൽ പ്ലക്കാർഡുകൾ ഉയർത്തിയും മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധപരിപാടിയിൽ പങ്കെടുത്തത്. ജില്ലാ ജനറൽസെക്രട്ടറി അഫ്‌സൽ ചീരാൽ ഉദ്ഘാടനം ചെയ്തു.

കല്പറ്റ : എസ്.എഫ്.ഐ. പെട്രോൾപമ്പുകൾക്ക് മുന്നിൽ വിദ്യാർഥിപ്രതിഷേധം സംഘടിപ്പിച്ചു. കല്പറ്റയിൽ ജില്ലാപ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പുല്പള്ളിയിൽ ജില്ലാ ജോയന്റ് സെക്രട്ടറി ജിഷ്ണു ഷാജിയും ബത്തേരിയിൽ ഏരിയാസെക്രട്ടറി കെ. വിനീഷ് കുമാറും ഉദ്ഘാടനം ചെയ്തു.

കല്പറ്റ : കേരള കെട്ടിടനിർമാണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു.) കളക്ടറേറ്റ് ധർണ എസ്.ടി.യു. ജില്ലാ ജനറൽസെക്രട്ടറി സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുള്ള അധ്യക്ഷതവഹിച്ചു. ഇ. അബ്ദുറഹിമാൻ, ഒ.വി. അബ്ദുൾനാസർ, കെ.എം. അബൂബക്കർ, ഹംസ തോട്ടങ്ങൽ, എ. മജീദ് എന്നിവർ സംസാരിച്ചു.

പുല്പള്ളി : യൂത്ത് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി പെട്രോൾപമ്പിൽ ക്രിക്കറ്റ് ബാറ്റുയർത്തി പ്രതിഷേധിച്ചു. കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം ജനറൽ സെക്രട്ടറി തോമസ് പാഴൂക്കാല ഉദ്ഘാടനം ചെയ്തു. ജോമറ്റ് വാദ്യത്ത്, നിതിൻ ഫ്രാൻസിസ്, ജോമോൻ കടുപ്പിൽ, പ്രിൻസ് അള്ളുങ്കൽ, മിഥുൻ കടുപ്പിൽ, ഡി. ഡെന്നിസ് തുടങ്ങിയവർ സംസാരിച്ചു.