കല്പറ്റ : ജില്ലയിൽ വ്യാഴാഴ്ച 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,431 ആയി. വ്യാഴാഴ്ച 278 പേർ രോഗമുക്തരായി. 56,839 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3185 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 1849 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. 11.13 ശതമാനമാണ് വ്യാഴാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവർ

മേപ്പാടി 23, തവിഞ്ഞാൽ 15, പനമരം 14, എടവക 13, ബത്തേരി 12, നെൻമേനി, കല്പറ്റ 10 വീതം, മുള്ളൻകൊല്ലി, മൂപ്പൈനാട് എട്ടുവീതം, മാനന്തവാടി ഏഴ്, നൂൽപ്പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി ആറുപേർവീതം, പടിഞ്ഞാറത്തറ, തിരുനെല്ലി അഞ്ച്, കോട്ടത്തറ നാല്, അമ്പലവയൽ, മീനങ്ങാടി, പൊഴുതന മൂന്നുപേർവീതം, മുട്ടിൽ രണ്ട്, കണിയാമ്പറ്റ, പൂതാടി, പുല്പള്ളി, തൊണ്ടർനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തമിഴ്‌നാട് സ്വദേശികളായ 19 പേർക്കും കർണാടകത്തിൽ നിന്നെത്തിയ ഒരാൾക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വ്യാഴാഴ്ച 1047 പേർ പുതുതായി നിരീക്ഷണത്തിലായി. 1392 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 11,946 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച 87 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. വ്യാഴാഴ്ച 1672 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 4,65,471 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4,64,157 എണ്ണത്തിന്റെ ഫലം ലഭിച്ചു. 4,03,726 പേർ നെഗറ്റീവും 60,431 പേർ പോസിറ്റീവുമാണ്.

ലോക്ഡൗൺ ലംഘനത്തിന് 38 കേസ്

കല്പറ്റ : ലോക്ഡൗൺ ലംഘിച്ചതിന് വ്യാഴാഴ്ച ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 38 കേസ് രജിസ്റ്റർചെയ്തു. മുഖാവരണം ധരിക്കാത്തതിന് 75 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 83 പേരിൽനിന്നും പിഴ ചുമത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.13 ശതമാനം