ഗൂഡല്ലൂർ : ഗൂഡല്ലൂർ ദേവാലയ്ക്കടുത്ത പാണ്ടിയാർ തേയിലത്തോട്ടത്തോട് ചേർന്നുള്ള ജനവാസസ്ഥലത്ത് കാട്ടാനകൾ വീട് നശിപ്പിച്ചു. കഴിഞ്ഞദിവസം അർധരാത്രിയാണ് സംഭവം. രണ്ടാനകളാണ് ഭീതിപരത്തിയത്. നാട്ടുകാർ വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ സ്ഥലത്തെത്തുകയും ആനകളെ വിരട്ടിയോടിക്കയും ചെയ്തു.