വെള്ളമുണ്ട : കോവിഡ് രണ്ടാംതരംഗ വ്യാപനം നേരിടാൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, സ്ഥിരം സമിതി അധ്യക്ഷൻ സി.എം. അനിൽകുമാർ, വാർഡംഗം കൊടുവേരി അമ്മദ്, എം. മുരളീധരൻ, കെ.പി. ശശികുമാർ, കെ.സി.കെ. നജുമുദ്ദീൻ, കുന്നുമ്മൽ മൊയ്തു, കേളോത്ത് സലിം എന്നിവർ സംസാരിച്ചു.