കല്പറ്റ : ജില്ലാ ടി.ബി. സെന്ററും ദേശീയ ആരോഗ്യദൗത്യവും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ക്ഷയരോഗ ബോധവത്കരണ പരിശീലനപരിപാടി നടത്തി. കല്പറ്റ, മാനന്തവാടി ബ്ലോക്കുകളിലായി നടത്തിയ പരിശീലന പരിപാടിയിൽ ജില്ലയിലെ നഗരസഭകളിലെയും ഗ്രാമപ്പഞ്ചായത്തുകളിലെയും അധ്യക്ഷൻ, ഉപാധ്യക്ഷൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ തുടങ്ങി 80-ഓളം പേർ പങ്കെടുത്തു. ജില്ലാ ടി.ബി. ഓഫീസർ ഡോ. വി. അമ്പു, ഡോ. എബ്രഹാം ജേക്കബ്, ഡോ. എം.ഡി. സിന്ധു തുടങ്ങിയവർ നേതൃത്വംനൽകി.