മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാതശിശു മരിച്ചതിൽ പരാതിയുമായി ബന്ധുക്കൾ. വാളാട് എടത്തന കോളനിയിൽ താമസിക്കുന്ന വെള്ളമുണ്ട കോളിക്കണ്ടി വീട്ടിൽ ബാലകൃഷ്ണന്റെയും വിനീഷയുടെയും കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു വിനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശാസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും മാനന്തവാടി പോലീസിലും പരാതി നൽകി. പരാതി ലഭിച്ചതായി അധികൃതർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിദഗ്ധപോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.