സുൽത്താൻബത്തേരി : ഗുണ്ടൽപ്പേട്ടിലേക്ക് പോകാതെതന്നെ വയനാട്ടുകാർക്കിനി സൂര്യകാന്തിപ്പാടവും ചെണ്ടുമല്ലിക്കൃഷിയും കാണാം. ബത്തേരി നഗരസഭയുടെ സൗന്ദര്യവത്കരണപദ്ധതിക്ക്‌ പിന്തുണ നൽകിയാണ് മൂലങ്കാവ് സെയ്ന്റ് ജൂഡ് അയൽക്കൂട്ടം ‘പൂക്കാലം-21’ എന്ന പേരിൽ പുതിയ സംരംഭം തുടങ്ങുന്നത്.

ദേശീയപാതയോരത്ത് മൂലങ്കാവ് ടൗണിന് സമീപത്തായി അരയേക്കറിലാണ് സൂര്യകാന്തിയും ചെണ്ടുമല്ലിയും നടുന്നത്. ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പിള്ളി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.വി. സണ്ണി അധ്യക്ഷത വഹിച്ചു.

ചെടിനടീൽ വാർഡംഗം വി.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഇ.വി. വിനയൻ, മേക്കാടൻ അസീസ്, രാജൻ തോമസ്, വർഗീസ് മോളത്ത് തുടങ്ങിയവർ സംസാരിച്ചു.