വെള്ളമുണ്ട : വെള്ളമുണ്ട എ.യു.പി. സ്കൂളിൽനിന്നും വിരമിക്കുന്ന പി.എസ്. സലില, എം.സി. പ്രേമലത, പി.ടി. സുരേഷ് ബാബു എന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. യോഗം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, അംഗങ്ങളായ കെ.കെ.സി. മൈമൂന, എം. ലതിക, റംല മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ പി.കെ. അമീൻ, ബാലൻ വെള്ളരിമ്മൽ, സ്കൂൾ മാനേജർ വി.എം. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.