മേപ്പാടി : മുണ്ടക്കൈയിൽ ഉരുൾപൊട്ടി വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ടെറസിന് മുകളിൽ കയറിനിന്ന ഒരു കുടുംബത്തിലെ നാലുപേരെയും രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. പിന്നീട് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് ഇവരെ മാറ്റിപാർപ്പിച്ചു.