കല്പറ്റ : കൂത്തുപറമ്പിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് ജില്ലയുടെ വിവിധഭാഗങ്ങളിൽ പ്രകടനംനടത്തി. പരാജയഭീതി കാരണം സി.പി.എം. ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു.

കല്പറ്റ മുനിസിപ്പൽ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് എം.പി. നവാസ്, സീനിയർ വൈസ് പ്രസിഡന്റ് എ.പി. മുസ്തഫ, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജൽ, യൂത്ത്‌ലീഗ് നിയോജകമണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുനിസിപ്പൽ ഭാരവാഹികളായ സലാംപാറമ്മൽ, മുഹമ്മദലി വെള്ളാരംകുന്ന്, നാസർ ചുഴലി തുടങ്ങിയവർ നേതൃത്വംനൽകി.

പനമരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പനമരത്ത് നടത്തിയ പ്രതിഷേധപ്രകടനത്തിന് ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ. ജാഫർ, പനമരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജാബിർ വരിയിൽ, ജനറൽ സെക്രട്ടറി സി.പി. ലത്തീഫ്, മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിഹ് ദയരോത്ത്, എം.കെ. ആഷിക്ക്, നൗഫൽ വടകര, അർഷാദ് കൂളിവയൽ, എം. സുനിൽ കുമാർ, ഹാരിസ് പുഴക്കൽ തുടങ്ങിയവർ നേതൃത്വംനൽകി.