പൊഴുതന : അലൻതിലക് ഷിറ്റോ റ്യു കരാട്ടെ ആറാംമൈൽ ശാഖാ ഗ്രേഡിങ് കഴിഞ്ഞവർക്കുള്ള ബെൽറ്റ് അവാർഡ്ദാനച്ചടങ്ങ് നടത്തി. പൊഴുതന ഗ്രാമപ്പഞ്ചായത്തംഗം നാസർ കാദിരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെൻസായി ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം എൻ.സി. പ്രസാദ്, പഞ്ചായത്തംഗം കെ.കെ. ഹനീഫ, കെ. അലി എന്നിവർ പങ്കെടുത്തു.