സുൽത്താൻബത്തേരി : അന്തരിച്ച സാമൂഹിക-സാംസ്‌കാരിക പ്രവർത്തകൻ അഡ്വ. പി. വേണുഗോപാലിനോടുള്ള ആദരസൂചകമായി ഒയിസ്ക ബത്തേരി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാര സമർപ്പണവും അനുസ്മരണയോഗവും നടത്തി.

ജില്ലയിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാരം അബ്രഹാം ബൻഹറിന് സാഹിത്യകാരി കെ.ആർ. മീര സമ്മാനിച്ചു. ക്യാഷ് അവാർഡും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. കോവിഡ് കാലത്ത് ഒയിസ്ക നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ഡോ. സജി ജോസഫ്, തോമസ് തേവര, വിനയകുമാർ അഴിപ്പുറത്ത്, പ്രൊഫ. തോമസ് പോൾ, ഷാജൻ സെബാസ്റ്റ്യൻ, വി. സത്യനാഥൻ, വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.