പനമരം : അഞ്ചുകുന്നിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തെറ്റൻ നബീസ (55), ഏഴാംമൈൽ സ്വദേശി കോദേരിക്കുന്ന് ബാലകൃഷ്ണൻ നായർ (73) എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് വീടിന്റെ മുറ്റമടിക്കുന്നതിനിടെ നബീസയ്ക്ക് കടിയേറ്റത്. പാലുവാങ്ങിവരുന്ന വഴിയിൽ ബാലകൃഷ്ണൻ നായർക്കും കടിയേറ്റു. ബാലകൃഷ്ണൻ നായരുടെ കൈവിരലിനാണ് കടിയേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചുകുന്ന്, കൂളിവയൽ, ഏഴാം മൈൽ, എലിക്കോട് ഭാഗങ്ങളിൽ തെരുവുനായയുടെ ശല്യം രൂക്ഷമാണ്.