അമ്പലവയൽ : മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ അഞ്ചുസെന്റീമീറ്റർവീതം ഉയർത്തും. ഡാമിനു താഴേയ്ക്കൊഴുകുന്ന കാരാപ്പുഴയിൽ നീരൊഴുക്കു വർധിക്കാനും ഒരു മീറ്ററോളം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസി. എൻജിനിയർ അറിയിച്ചു.