പേര്യ : സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് വിവിധ സംഘടനകൾ പൾസ് ഓക്സിമീറ്ററുകൾ നൽകി. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന രോഗികൾക്ക് സ്വയം നിരീക്ഷണത്തിനായി ഉപയോഗിക്കുന്നതിനാണ് ഇവ നൽകിയത്.

വേവ്‌സ് തവിഞ്ഞാൽ ചാപ്റ്റർ, പേര്യ സഖാക്കൾ വാട്‌സാപ്പ് കൂട്ടായ്മ, വി ഫോർ വയനാട്, എസ്.വൈ.എസ്. സാന്ത്വനം പേര്യ, വോയിസ് ഓഫ് മാനന്തവാടി, ആലാറ്റിൽ ബ്രദേഴ്‌സ് കൂട്ടായ്മ, സ്നേഹദീപം ചാരിറ്റി എന്നീ സംഘടനകൾ ചേർന്ന് 29 ഓക്സിമീറ്ററുകളാണ് സൗജന്യമായി നൽകിയത്.

ബിജു മാത്യു, അജോയ് കേളങ്ങാട്ടിൽ, എ. സാബിത്ത്, കെ. ബഷീർ, കെ. വിൻസി എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഉപകരണം ഏറ്റുവാങ്ങി.