കല്പറ്റ : ജില്ലയുടെ വിവിധഭാഗങ്ങളിൽ തിങ്കളാഴ്ച പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഒമ്പതു മുതൽ അഞ്ചുവരെ :പുല്പള്ളി സെക്ഷനിലെ മരിയനാട്, അങ്ങാടിശ്ശേരി, തൂത്തെലേരി, തെങ്ങുമൂടുകുന്ന്, വിമലമേരി, പുല്പള്ളി ടൗൺ, ആനപ്പാറ, കുളത്തൂർ, പള്ളിച്ചിറ, ഏരിയപ്പള്ളി, കളനാടികൊല്ലി.

ഒമ്പതു മുതൽ 5.30 വരെ : പടിഞ്ഞാറത്തറ സെക്ഷനിലെ കരിപ്പാലി, 16-ാം മൈൽ, ലൂയിസ്മൗണ്ട്, ശാന്തി നഗർ, കൊച്ചേട്ടൻ കവല, അരിച്ചാൽ കവല.

ഒമ്പതുമുതൽ ആറ്ുവരെ:മീനങ്ങാടി സെക്‌ഷനിലെ കനൽവാടി, താഴത്തുവയൽ, കാരച്ചാൽ ടവർ, റാട്ടക്കുണ്ട്, മേപ്പേരിക്കുന്ന്.

നിയമനം

തവനൂർ : കേരള കാർഷിക സർവകലാശാലയുടെ തവനൂരിൽ പ്രവർത്തിക്കുന്ന കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ, പാർട്ട് ടൈം സ്റ്റുഡന്റ് കൗൺസിലർ നിയമനം.

കൂടിക്കാഴ്ച 10, 13 തീയതികളിൽ. വിശദവിവരങ്ങൾ kcaet.kau.in, www.kau.in എന്ന വെബ്സൈറ്റിൽ.

അധ്യാപക നിയമനം

കുഞ്ഞോം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.എ. നാച്വറൽ സയൻസ്.

കൂടിക്കാഴ്ച ഏഴിന് രണ്ടുമണിക്ക്.

വുമൺ ഫെസിലിറ്റേറ്റർ

കോട്ടത്തറ : ഗ്രാമപ്പഞ്ചായത്തിൽ 2021-22 വാർഷികപദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ജെൻഡർ റിസോഴ്‌സ് സെന്ററിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം. യോഗ്യത -എം.എസ്.ഡബ്ല്യു. /എം.എ. സോഷ്യോളജി / എം.എസ്.സി. സൈക്കോളജി / വുമൺ സ്റ്റഡി. 15-നകം ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9526613842.

വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്

മാനന്തവാടി : ജില്ലാ യൂത്ത്, ജൂനിയർ, സീനിയർ (പുരുഷ/വനിത) വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി ഗവ. കോളേജിൽ 12-ന് നടത്തും. ഫോൺ: 9446389673, 9946212411.