കല്പറ്റ : മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനില്ലാതെ ചികിത്സിക്കുന്ന വ്യാജഡോക്ടർമാരെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.

ഡോ. ലിഷിതാ സുജിത് അധ്യക്ഷതവഹിച്ചു. ജില്ലയിലെ വിനോദസഞ്ചാരവികസനത്തിൽ ആയുർവേദത്തിന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

പദ്‌മശ്രീ പുരസ്കാര ജേതാവ് ഡോ. ധനഞ്ജയ് ദിവാകർ സഗ്‍ദേവിനെ ചടങ്ങിൽ ആദരിച്ചു. പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എ.എം.എ.ഐ. അംഗങ്ങളുടെ മക്കളെയും അനുമോദിച്ചു.

ഡോ. സിരി സൂരജ്, ഡോ. കെ.പി. വിനോദ് ബാബു, ഡോ. ഷബീൽ ഇബ്രാഹിം, ഡോ. ഇന്ദു കിഷോർ എന്നിവർ സംസാരിച്ചു.