സുൽത്താൻബത്തേരി : കേരള-കർണാടക എക്സൈസ് ഉദ്യോഗസ്ഥർ സംയുക്തമായി മുത്തങ്ങ ചെക്‌പോസ്റ്റിൽ വാഹന പരിശോധന നടത്തി. ക്രിസ്മസ്, പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെയും കർണാടകയിലെ ചാമരാജ് നഗർ ഉപതിരഞ്ഞെടുപ്പിന്റെയും ഭാഗമായാണ് മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ പരിശോധന നടത്തിയത്. ചാമരാജ് നഗർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡോ. കെ.എസ്. മുരളിയും മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തും നേതൃത്വം നൽകി.