സുൽത്താൻബത്തേരി : ഹാൻടെക്സ് ഷോറൂം നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. ഹാൻടെക്സ് പ്രസിഡന്റ് കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കെ.വി. നിധിൻ, പി.പി. അയ്യൂബ്, എൻ.എം. വിജയൻ, വി.കെ. വിജയൻ, ടി.സി. രാധ, വി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.